ചരിത്രത്തിലേക്ക് ചുവടുവെച്ച് കൊല്ലത്ത് ഇന്ന് യൂത്ത് പരേഡ്‌

Siraj - 1 hour 58 min ago

sys logoകോഴിക്കോട്: സുന്നി കൈരളിയുടെ ധാര്‍മിക വിപ്ലവ യുവത്വം ഇന്ന് ചരിത്രത്തിലേക്ക് ചുവടുവെക്കും. ആദര്‍ശത്തിന്റെ കരുത്തും സേവനത്തികവിന്റെ മികവുമായി കശുവണ്ടിയുടെ നാട്ടില്‍ അടിവെച്ച് നീങ്ങുന്ന ആദര്‍ശ യുവത്വം കേരളത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ ഏറ്റവും വലിയ സേവന മുഖമാകും. സുന്നി യുവജന സംഘത്തിന്റെ സേവന സന്നദ്ധ വിഭാഗമായ സ്വഫ്‌വയിലെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള അംഗങ്ങളാണ് ഇന്ന് കൊല്ലത്ത് നടക്കുന്ന തെക്കന്‍മേഖലാ യൂത്ത്പരേഡില്‍ അണിനിരക്കുക.
അടുത്ത മാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഏറ്റവും വലി1യ സംഭാവനകളിലൊന്നാണ് സ്വഫ്‌വ സന്നദ്ധ സേന. അടുക്കും ചിട്ടയും സംഘടനാ ശേഷിയും സംഗമിക്കുന്ന യൂത്ത്പരേഡ് ഇന്ന് വൈകുന്നേരം മൂന്നിന് കൊല്ലം പള്ളിമുക്കില്‍ നിന്നാരംഭിക്കും.
നഗരം ചുറ്റി പീരങ്കി മൈതാനിയില്‍ സമാപിക്കുന്ന പരേഡില്‍ പ്രത്യേക യൂനിഫോമില്‍ പതാകയേന്തിയ 5000ത്തോളം കര്‍മഭടന്മാര്‍ അണിനിരക്കും. ജനസേവനത്തിനുള്ള പ്രഖ്യാപനം നടത്തുന്നതോടൊപ്പം തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഘം പ്രതിജ്ഞയെടുക്കും. പരേഡില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യും. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും. സമസ്ത മുശാവറ അംഗം പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അന്‍സാര്‍ നഈമി, ത്വാഹ മുസ്‌ലിയാര്‍ സംബന്ധിക്കും. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേകം പരിശീലനം നല്‍കി സജ്ജമാക്കിയ സംഘത്തിന്റെ സേവനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വന പരിചരണത്തിനുമായി ഉപയോഗപ്പെടുത്തും.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള പതിനായിരത്തോളം സ്വഫ്‌വ അംഗങ്ങളുടെ വടക്കന്‍ മേഖല യൂത്ത് പരേഡ് നാളെ പാലക്കാട് നടക്കും. വൈകുന്നേരം മൂന്നിന് മഞ്ഞക്കുളത്ത് നിന്ന് ആരംഭിക്കുന്ന പരേഡ് കോട്ടമൈതാനിയില്‍ സമാപിക്കും.

Categories: general

കൊച്ചിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

Janmabhumi - 2 hours 4 min ago

കൊച്ചി: നഗരത്തില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഇടപ്പള്ളിയില്‍ ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഓഫീസിലാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാവിലെ 8.30നു ശേഷമാണ് സംഭവം. ഓഫീസിലെ വാതിലുകള്‍ തള്ളിത്തുറന്ന് അകത്തുകയറിയ സംഘം ഫയലുകള്‍ തീ വച്ചു നശിപ്പിച്ചു. മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ ആക്ഷന്‍ കമ്മിറ്റി, സിപിഐ മാവോയിസ്റ്റ് എന്ന പേരിലുള്ള ലഘു ലേഖകള്‍ ഓഫീസില്‍ പതിപ്പിക്കുകയും ഭിത്തിയില്‍ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. എത്രപേര്‍  അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സര്‍ക്കാര്‍ […]

The post കൊച്ചിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം appeared first on ജന്മഭൂമി.

Categories: general

മെക്‌സിക്കോയില്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവം യു എന്‍ അന്വേഷിക്കുന്നു

Siraj - 2 hours 7 min ago

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ 43 വിദ്യാര്‍ഥികളെ കാണാതായ സംഭവം ശക്തമായ വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ യു എന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നു. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു എന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നവരെ സംരക്ഷിക്കുന്നതിനുള്ള യു എന്നിന്റെ പ്രത്യേക ഏജന്‍സിയാണ് അന്വേഷണം നടത്തുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ദുരൂഹസാഹചര്യത്തില്‍ 43 കോളജ് വിദ്യാര്‍ഥികളെ മെക്‌സിക്കോയില്‍ നിന്ന് കാണാതായത്. മയക്കുമരുന്നു സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കളഞ്ഞെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘവും, കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ഇതിനകം മെക്‌സിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഇവിടുത്തെ സൈന്യം തന്നെയാണോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ മെക്‌സിക്കോയില്‍ നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

Categories: general

സര്‍ക്കാരിനെ വെല്ലുവിളിച്ച സുവിശേഷകന് എതിരെ നടപടി

Janmabhumi - 2 hours 15 min ago

ചെന്നൈ: തമിഴ്‌നാടു സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നേറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുവിശേഷകന്‍ സി. ഉമാശങ്കറിന് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പു മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ എന്തു നടപടി എടുക്കണമെന്നതിന് സര്‍ക്കാര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം.സര്‍ക്കാരിന്റെ നടപടികളെ വെല്ലുവിൡച്ച് ഇയാള്‍ മാധ്യമങ്ങളെ കാണുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുകയാണ്. മാത്രമല്ല സര്‍ക്കാര്‍ നടപടികളെ ഇയാള്‍ വര്‍ഗീയമായി ചിത്രീകരിക്കുകയുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാളുടെ സുവിശേഷ പ്രസംഗം […]

The post സര്‍ക്കാരിനെ വെല്ലുവിളിച്ച സുവിശേഷകന് എതിരെ നടപടി appeared first on ജന്മഭൂമി.

Categories: general

കുരുമുളക് വിലയിലെ ചാഞ്ചാട്ടം; നെഞ്ചിടിപ്പോടെ കര്‍ഷകര്‍

Janmabhumi - 2 hours 17 min ago

കട്ടപ്പന: കുരുമുളക് വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കര്‍ഷകരുടെ പ്രതീക്ഷയില്‍ വിള്ളല്‍ വീഴ്ത്തുന്നു. കുരുമുളക് ചെടികള്‍ക്ക് രോഗബാധയും കൂടി പിടിപെട്ടതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. ഒരുമാസം മുന്‍പ് ഒരുകിലോ കുരുമുളകിന് 740  രൂപ വിലയുണ്ടായിരുന്നു. വിളവെടുപ്പ് ആരംഭിച്ചപ്പോഴേയ്ക്കും കുരുമുളകിന് പെട്ടന്ന് വില താഴ്ന്ന്  610ല്‍ എത്തി. 740 എന്ന മോഹവിലകണ്ട് കൂലിക്ക് തൊഴിലാളികളെ നിര്‍ത്തി കുരുമുളക് ശേഖരിച്ചെങ്കിലും കിലോയ്ക്ക് നൂറ് രൂപയോളം വിലയിടിയുകയായിരുന്നു. പലകര്‍ഷകര്‍ക്കും പണിക്കൂലി കഴിഞ്ഞ് കാര്യമായ വരുമാനം ഇല്ലാതായി. 6000 ടണ്‍ കുരുമുളക് വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന കാരണത്താല്‍ […]

The post കുരുമുളക് വിലയിലെ ചാഞ്ചാട്ടം; നെഞ്ചിടിപ്പോടെ കര്‍ഷകര്‍ appeared first on ജന്മഭൂമി.

Categories: general

‘ഭൂരിപക്ഷ ഭീകരത ‘കാട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിശ്ശബ്ദ പ്രചാരണത്തിന് സിപിഎം

Janmabhumi - 2 hours 37 min ago

കോട്ടയം: ഭൂരിപക്ഷഭീകരതയെന്ന ഉമ്മാക്കി കാട്ടി സിപിഎം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരണത്തിന്. സംസ്ഥാന സമ്മേളനത്തിനുശേഷമുള്ള ഒരുമാസമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുക. പാര്‍ട്ടിയില്‍ നിന്നും വലിയ വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നതായി ഏരിയ-ജില്ലാ സമ്മേളനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇന്നത്തെ നില മെച്ചപ്പെടുത്താനായി ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന തീരുമാനത്തിന്റെ ഭാഗമാണ് സമ്പര്‍ക്കം. കൊഴിഞ്ഞുപോക്ക് മൂലമുണ്ടായ ക്ഷീണം തീര്‍ക്കുന്നതിനായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും വിശ്വസ്ഥതയും നേടകുക എന്നതാണ് നിശ്ശബ്ദ പ്രചാരണത്തിലെ ലക്ഷ്യം. പ്രാദേശിക നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചെറുസംഘങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങളുടെ […]

The post ‘ഭൂരിപക്ഷ ഭീകരത ‘കാട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിശ്ശബ്ദ പ്രചാരണത്തിന് സിപിഎം appeared first on ജന്മഭൂമി.

Categories: general

നെയ്മറിന് ഡബിള്‍; ബാഴ്‌സലോണ കിംഗ്‌സ് കപ്പ് സെമിയില്‍

Siraj - 2 hours 39 min ago

neymarമാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ സെമിഫൈനലില്‍. ആദ്യ പാദം 1-0ന് ജയിച്ച ബാഴ്‌സ രണ്ടാം പാദം 3-2നും ജയിച്ചതോടെ ഇരുപാദത്തിലുമായി 4-2ന് മുന്നിലെത്തി. അങ്ങേയറ്റം വാശിയേറിയ പോരില്‍ അത്‌ലറ്റിക്കോയുടെ രണ്ട് താരങ്ങള്‍ ചുവപ്പ് കണ്ടു. രണ്ടാം പാദത്തിലെ അഞ്ച് ഗോളുകളും ആദ്യ പകുതിയില്‍ സംഭവിച്ചു. ബാഴ്‌സക്കായി നെയ്മര്‍ ഡബിള്‍ നേടി. ഒരു ഗോള്‍ മിറാന്‍ഡയുടെ സെല്‍ഫ് ഗോള്‍. അത്‌ലറ്റിക്കോക്ക് വേണ്ടി ടോറസും റൗള്‍ ഗാര്‍സിയയും ഗോളടിച്ചു.
അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഞെട്ടിയുണര്‍ന്നതു പോലെ ഒന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസായിരുന്നു സ്‌കോറര്‍. ഇതോടെ, ഇരുപാദ സ്‌കോര്‍ 1-1 തുല്യമായി. ഒമ്പതാം മിനുട്ടില്‍ ബ്രസീലിയന്‍ താരം നെയ്മറിലൂടെ ബാഴ്‌സ നിര്‍ണായകമായ എവേ ഗോള്‍ നേടി, ഇരുപാദത്തിലുമായി 2-1ന് മുന്നിലെത്തി. റൗള്‍ ഗാര്‍സിയ മുപ്പതാം മിനുട്ടില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ അത്‌ലറ്റിക്കോ വീണ്ടും സമനില പിടിച്ചു (2-2). ആദ്യ പകുതിക്ക് പിരിയാന്‍ നാല് മിനുട്ട് ശേഷിക്കുമ്പോള്‍ നെയ്മറിലൂടെ ബാഴ്‌സ വീണ്ടും ലീഡെടുത്തു, ഇരുപാദ സ്‌കോര്‍ 3-2.
മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സ്‌കോര്‍ 2-2 തുല്യം. രണ്ട് എവേ ഗോളുകള്‍ നേടിയത് ബാഴ്‌സയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. രണ്ടാം പകുതിയില്‍ ബാഴ്‌സ ഗോളടിക്കാതെ നോക്കുകയും രണ്ട് ഗോള്‍ അധികം സ്‌കോര്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ അത്‌ലറ്റിക്കോക്ക് സെമി സാധ്യതയുള്ളൂ. എന്നാല്‍, ആദ്യ പകുതിക്ക് പിരിഞ്ഞപ്പോള്‍ ടണലിനുള്ളില്‍ വെച്ചുണ്ടായ കശപിശയില്‍ അത്‌ലറ്റിക്കോയുടെ ഗാബിക്ക് ചുവപ്പ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ മരിയോ സുവാരസിനും ചുവപ്പ് കണ്ടതോടെ അത്‌ലറ്റിക്കോ ഒമ്പത് പേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു.

 

Categories: general

കയര്‍ കേരള: 200 കോടി രൂപയുടെ വിദേശ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി

Siraj - 3 hours 9 min ago

ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും ലോകത്തിലെ ഏറ്റവും വലിയ വ്യാപാര മേളയായ കയര്‍ കേരളയിലൂടെ 200 കോടി രൂപയുടെ വിദേശ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ഒന്നിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. 53 രാജ്യങ്ങളില്‍ നിന്ന് 170 വിദേശ വ്യാപാരികളാണ് കയര്‍ ഉത്പന്നങ്ങള്‍ തേടി മേളയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സൗത്ത് ആഫ്രിക്ക, കെനിയ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം പ്രതിനിധികള്‍ മേളയിലെത്തുന്നത്. കേരള കയറിന്റെ പരമ്പരാഗത വിപണികളായ അമേരിക്ക, റഷ്യ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാപാര പ്രതിനിധികള്‍ ആലപ്പുഴയിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 വ്യാപാരികളും പുതിയ ഉത്പന്നങ്ങളും സാധ്യതകളും തേടി മേളയിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
കയര്‍മേഖലയില്‍ തൊഴിലവസരങ്ങള്‍ക്കുതകുന്ന പുതിയ പദ്ധതികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്ന മേള തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഉത്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും പരിശോധിക്കും. ശാസ്ത്രജ്ഞരെയും ഗവേഷകരെയും നയകര്‍ത്താക്കളെയും പരിപാടിയില്‍ ഒരുമിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രതിനിധികള്‍ക്കു മാത്രമായുള്ള വ്യാപാര പ്രദര്‍ശനത്തിനായി ഒരുക്കുന്ന രാജ്യാന്തര പവലിയനില്‍ 100 സ്റ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റ്റാളുകളും ഉണ്ടാകും. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പെടെ 275 പ്രദര്‍ശകരായിരിക്കും ഉണ്ടാകുക.

Categories: general

എതിര്‍പ്പ് പുറത്തുകാണിക്കാതെ സുജാത; മൗനംപാലിച്ച് ജയശങ്കര്‍

Madhyamam - 3 hours 9 min ago
Image: 

ന്യൂഡല്‍ഹി: പുറത്താക്കിയതിനെക്കുറിച്ച് സുജാത സിങ്ങും പുതിയ സ്ഥാനത്തെക്കുറിച്ച് എസ്. ജയശങ്കറും അര്‍ഥഗര്‍ഭമായാണ് പ്രതികരിച്ചത്. നേരത്തേ വിരമിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സുജാതസിങ് പറഞ്ഞത്. 38 വര്‍ഷം കഴിഞ്ഞു. സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് നേരത്തേ വിരമിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തിനും വിവിധ രാജ്യങ്ങള്‍ക്കുമിടയില്‍ നിര്‍ണായക സ്ഥാനമാണ് വിദേശകാര്യ സെക്രട്ടറിക്ക് ഉള്ളതെന്ന് വിദേശകാര്യ വകുപ്പിലെ സഹപ്രവര്‍ത്തകരോട് യാത്രചോദിച്ച് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍, തന്നെ മാറ്റിയതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

 സ്ഥാപനത്തേക്കാള്‍ വലുതല്ല വ്യക്തിയെന്നും സുജാത സിങ് പറഞ്ഞു.  വിദേശകാര്യ സെക്രട്ടറിയായി വ്യാഴാഴ്ച രാവിലെ ചുമതലയേറ്റ എസ്. ജയശങ്കര്‍ വിവാദങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. സര്‍ക്കാറിന്‍െറ മുന്‍ഗണനകളാണ് തന്‍െറ മുന്‍ഗണനകളെന്നു മാത്രം വാര്‍ത്താലേഖകരോട് പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്.
 

Categories: general

എസ് വൈ എസ് 60-ാം വാര്‍ഷികം; ഹൈവേ മാര്‍ച്ച് സമാപന സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

Siraj - 3 hours 11 min ago

sys logoകാസര്‍കോട്: എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന ഇ സി സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സമാപന സമ്മേളന സ്വാഗതസംഘം ഓഫീസ് ഇന്ന് കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യും. പുതിയ ബസ് സ്റ്റാന്‍ഡിലുള്ള ജില്ലാ സുന്നി സെന്റര്‍ കെട്ടിടത്തില്‍ പ്രത്യേകം ഒരുക്കിയ ഓഫീസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉച്ചക്ക് 1.30ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹൈവേ മാര്‍ച്ച് ഫെബ്രുവരി 15ന് കാസര്‍കോട്ടാണ് സമാപിക്കുക. സ്വഫ്‌വ റാലിയോടടനുബന്ധിച്ചുള്ള സമാപന സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.

Categories: general

ഉപതിരഞ്ഞെടുപ്പ്: യു ഡി എഫിന് മേല്‍ക്കൈ

Siraj - 3 hours 12 min ago

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 10 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍വിജയം. പത്തില്‍ ആറ് സീറ്റുകള്‍ യു ഡി എഫ് നേടിയപ്പോള്‍ എല്‍ ഡി എഫ് മൂന്നിടത്ത് ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. യു ഡി എഫില്‍ നാല് സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ മുസ്‌ലിംലീഗിനുമാണ്.
യു ഡി എഫ് വിജയിച്ച വാര്‍ഡുകള്‍(ബ്രാക്കറ്റില്‍ ഭൂരിപക്ഷം)- കാസര്‍കോട് അജാനൂര്‍ ഗ്രാമപഞ്ചായത്ത്, മഡിയന്‍- എം എം അബ്ദുര്‍റഹിമാന്‍ (മുസ്‌ലിംലീഗ്-424), ചിത്താരി വാര്‍ഡ്- ബി രാമകൃഷ്ണന്‍ (മുസ്‌ലിംലീഗ്- 714), പത്തനംതിട്ട വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കിടങ്ങോത്ത് വാര്‍ഡ് – ലിസി ജോണ്‍സണ്‍ (കോണ്‍.-129), ഇടുക്കി പെരുവന്താനം ഗ്രാമപഞ്ചായത്ത്, മൂഴിക്കല്‍ വാര്‍ഡ്- അയ്യപ്പന്‍ (കോണ്‍.-91), മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പുത്തൂര്‍- ശ്യാമള വേലായുധന്‍ (കോണ്‍.- 354), കണ്ണൂര്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്. നല്ലൂര്‍- രാമകൃഷ്ണന്‍ കാവുംചാലില്‍ (കോണ്‍.- 143). എല്‍ ഡി എഫ് ജയിച്ച വാര്‍ഡുകള്‍- ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാമാക്ഷി വാര്‍ഡ്- ഷേര്‍ളി ജോസഫ് (സി പി എം- 794), എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്ത്, കീഴില്ലം വെസ്റ്റ് – ജ്യോതിഷ്‌കുമാര്‍( സി പി എം- 176), കോട്ടയം ചങ്ങനാശേരി മുനിസിപ്പാലിറ്റി -പെരുന്ന അമ്പലം – സൂര്യാനായര്‍ (സി പി എം സ്വത.- 89). പാലക്കാട് അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പത്തംകുളം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഒ സെയ്തലവി 156 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

Categories: general

കേരള ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു

Siraj - 3 hours 13 min ago

ആലപ്പുഴ: പരമ്പരാഗത വ്യവസായങ്ങള്‍ മുഖ്യ വിഷയമാക്കി പാതിരപ്പള്ളി കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസമായി നടന്ന 27-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഉജ്ജ്വല പരിസമാപ്തി.ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പണം നീക്കിവെക്കണമെന്നും ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്ന ശാസ്ത്രനയം വേണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ(ജി ഡി പി) ഒരു ശതമാനം മാത്രമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം മാറ്റിവെക്കുന്നത്. ചൈനയും അമേരിക്കയും ജി ഡി പി യുടെ നാല് ശതമാനത്തിലധികം ഇതിനായി വിനിയോഗിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കണം. ഗവേഷകര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെന്നു കരുതി കുറ്റപ്പെടുത്തരുത്.പലവട്ടം പരാജയപ്പെട്ട ശേഷമാണ് പരീക്ഷണങ്ങള്‍ വിജയം കണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആധ്യക്ഷ്യം വഹിച്ചു.

Categories: general

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് ഫെബ്രുവരി ഒന്നിന്‌

Siraj - 3 hours 14 min ago

കോഴിക്കോട്: എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന മാതൃകാ പരീക്ഷ ‘എക്‌സലന്‍സി ടെസ്റ്റി’നുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇംഗ്ലീഷ്, ഗണിതം, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. സംസ്ഥാനത്ത് 690 കേന്ദ്രങ്ങളിലായി 73600 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയെഴുതും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആനക്കര കുടല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി നിര്‍വ്വഹിക്കും. കാസര്‍കോട് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കണ്ണൂര്‍ ആറളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സണ്ണി ജോസഫ് എം എല്‍ എ, വയനാട് അമ്പലവയല്‍ ഗവ.ഹൈസ്‌കൂളില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോ.അബ്ദുസലാം, മലപ്പുറം അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി, തൃശൂര്‍ സി ടി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടി എം പ്രതാപന്‍ എം എല്‍ എ, എറണാകുളം കലൂര്‍ ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം ഐ എ എസ്, ആലപ്പുഴ ചത്തിയറ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ രാജേഷ് എം എല്‍ എ , കോട്ടയം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ അജിത്ത് എം എല്‍ എ, പത്തനംതിട്ട കണ്ണശ്ശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്യു ടി തോമസ് എം എല്‍ എ, കൊല്ലം അഞ്ചലമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോ.ബിജു, തിരുവനന്തപുരം ബീമാപള്ളി ഗവ.യു പി സ്‌കൂളില്‍ ഡി വൈ എസ്പി ശ്രീകുമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

Categories: general

ഗോഡ്‌സെയുടെ പ്രതിമ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാന്‍ നീക്കം

Siraj - 3 hours 19 min ago

മീറത്ത്: ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ രാജ്യത്താകെയുള്ള ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാന്‍ നീക്കം. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭയാണ് ഈ നീക്കവുമായി മുന്നോട്ടു പോകുന്നത്. ഉത്തര്‍ പ്രദേശിലെ ഏതാനും പൊതു കേന്ദ്രങ്ങളില്‍ നാഥുറാം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്.
നിരവധി ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ നിര്‍ണായക സ്വാധീനമുള്ള ഹിന്ദു മഹാസഭ ഇതിനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്ര ഭരണത്തിന്റെ നേതൃത്വത്തിലുള്ളവരുമായും ട്രസ്റ്റ് അധികാരികളുമായും സന്ന്യാസികളുമായും ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടന്നു കഴിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് തന്നെ ഇതുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
യു പിയിലെ സീതാപൂര്‍ ജില്ലയിലും മീറത്തിലും ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഈ രണ്ടിടങ്ങളും പോലീസ് വലയത്തിലായതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഐ പി സി സെക്ഷന്‍ 144 പ്രഖ്യാപിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഈയിടെ അലഹാബാദില്‍ നടന്ന മാഘ കുംഭമേളയോടനുബന്ധിച്ച് നിരവധി സന്ന്യാസികളുമായി ചര്‍ച്ച നടത്തിയെന്നും തിരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ പ്രതിമ സ്ഥാപിച്ച ശേഷം മാധ്യമങ്ങളെ അറിയിക്കാനാണ് നീക്കമെന്നും ഹിന്ദു മഹാസഭാ വക്താക്കള്‍ അറിയിച്ചു. അനാവശ്യ ശ്രദ്ധയാകര്‍ഷിക്കലല്ല ലക്ഷ്യം. കാര്യം നടക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് പദ്ധതി രഹസ്യമാക്കി വെച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഭാരവാഹി പറഞ്ഞു.

Categories: general

‘ഇന്ത്യാ റബ്ബര്‍ മീറ്റ്’ കൊച്ചിയില്‍

Siraj - 3 hours 21 min ago

കോട്ടയം: റബ്ബര്‍ ബോര്‍ഡും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇന്‍ഡ്യാ റബ്ബര്‍ മീറ്റ്’ 2015 മാര്‍ച്ച് നാലിന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ സമ്മേളന പരിപാടികള്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ നടക്കും. റബ്ബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വര്‍ഷംതോറും നടത്താന്‍ തീരുമാനിച്ചിട്ടുള്ളതില്‍ രണ്ടാമത്തെ സമ്മേളനമാണിത്. ‘പരിമിതവിഭവങ്ങള്‍-അനന്തസാധ്യതകള്‍’ എന്നതായിരിക്കും ഐ ആര്‍ എം 2015-ന്റെ വിഷയം. ‘സുസ്ഥിര റബ്ബര്‍’ എന്ന ലക്ഷ്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യവും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ വിഷയങ്ങള്‍, റബ്ബറിന്റെ ഭാവി, സാങ്കേതിക വിഷയങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ സംസാരിക്കും.

Categories: general

പ്രത്യാശ പദയാത്ര നാളെ ആറന്മുളയില്‍

Janmabhumi - 3 hours 23 min ago

പത്തനംതിട്ട: ശ്രീഎമ്മിന്റെ നേതൃത്വത്തില്‍ മാനവ ഏകതാമിഷന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് നാളെ  രാവിലെ 11ന് ആറന്മുളയില്‍ പൗരസ്വീകരണം നല്‍കും. രാജ്യത്തിന്റെ ഭദ്രതയ്ക്ക് ഐക്യവും സമാധാനവും എന്ന മുദ്രാവാക്യം ഉയര്‍ത്തി കാല്‍നടയായി 11 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്രയെ ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും ആറന്മുളയിലേക്കു സ്വീകരിച്ചാനയിക്കും. പദയാത്ര കടന്നു വരുന്ന ആറാട്ടുപ്പുഴ, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളില്‍ പ്രത്യേക സ്വീകരണങ്ങള്‍ നല്‍കും. റന്മുള സത്രം ജംഗ്ഷനില്‍ നിന്നും പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തിലേക്ക് ശ്രീഎം നെയും സംഘാംഗങ്ങളെയും […]

The post പ്രത്യാശ പദയാത്ര നാളെ ആറന്മുളയില്‍ appeared first on ജന്മഭൂമി.

Categories: general

കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ജനകീയ മാര്‍ച്ച്

Janmabhumi - 3 hours 29 min ago

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സിപിഎമ്മിനെ വെട്ടിലാക്കി അണികളും പ്രദേശവാസികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്മാരകം സ്ഥിതി ചെയ്യുന്ന മുഹമ്മ കണ്ണര്‍കാട് പ്രദേശവാസികളും ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരും പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജയമോഹന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കണ്ണര്‍കാട് ജ്വാല […]

The post കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ജനകീയ മാര്‍ച്ച് appeared first on ജന്മഭൂമി.

Categories: general

ഉമ്മന്‍ചാണ്ടിയുടെ തനിനിറം

Janmabhumi - 3 hours 29 min ago

അഴിമതിയാരോപണങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന ഒരു മന്ത്രിസഭയെയാണ് നയിക്കുന്നതെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്ന് വാശിപിടിക്കുന്ന ഉമ്മന്‍ചാണ്ടി കണ്ണടച്ചിരുട്ടാക്കുന്ന പ്രസ്താവനകളിലൂടെ ജനങ്ങളെ നിരന്തരം അവഹേളിക്കുകയുമാണ്. യുഡിഎഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നാണ് ജനശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവിലായി പറഞ്ഞിരിക്കുന്നത്. സോളാര്‍ അഴിമതിക്കേസില്‍പ്പെട്ട സരിതയുടെ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി മൊഴിനല്‍കിയിട്ടും മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുക മാത്രമല്ല, എന്ത് അപമാനം സഹിച്ചും താന്‍  ആ സ്ഥാനത്ത് തുടരുമെന്ന് യാതൊരുളുപ്പുമില്ലാതെ  പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട രണ്ടുപേര്‍ക്ക് സോളാര്‍ അഴിമതിയില്‍ വ്യക്തമായ […]

The post ഉമ്മന്‍ചാണ്ടിയുടെ തനിനിറം appeared first on ജന്മഭൂമി.

Categories: general

ജപ്പാനുമായി സഹകരിച്ച് പ്രതിരോധമേഖല ശക്തമാക്കും

Janmabhumi - 3 hours 32 min ago

ന്യൂദല്‍ഹി: ജപ്പാനുമായി സഹകരിച്ച് അന്തര്‍വാഹിനി നിര്‍മ്മാണത്തിന് ഭാരതം തയ്യാറെടുക്കുന്നു. പ്രതിരോധ രംഗം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളര്‍ത്തുന്നതിനുമായാണ് ഈ നടപടി. 50,000 കോടി മുതല്‍ മുടക്കില്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിധത്തിലുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കരാര്‍. ഇതുസംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ടോക്കിയോയെ അറിയിച്ചിട്ടുണ്ട്്. ജപ്പാനുമായി ഭാരതം കരാറില്‍ ഏര്‍പ്പെടുന്നത് ഈ രംഗത്തെ പ്രമുഖരായ റഷ്യ, ഫ്രാന്‍സ്്, ജര്‍മ്മനി, സ്‌പെയ്ന്‍ എന്നീരാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ദശാബ്ദങ്ങളായുള്ള ആയുധക്കയറ്റുമതി അടുത്തിടെ ജപ്പാന്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭാരതത്തിന്റെ നിര്‍ദ്ദേശം ഷിന്‍സോ […]

The post ജപ്പാനുമായി സഹകരിച്ച് പ്രതിരോധമേഖല ശക്തമാക്കും appeared first on ജന്മഭൂമി.

Categories: general

തൃതീയാദ്ധ്യായം; ഭക്തിപീഡാനിവര്‍ത്തനം

Janmabhumi - 3 hours 32 min ago

നാരദഉവാച ജ്ഞാനയജ്ഞംകരിഷ്യാമിശുകശാസ്ത്രകഥോജ്ജ്വലം ഭക്തിജ്ഞാനവിരാഗാണാംസ്ഥാപനാര്‍ത്ഥം പ്രയത്‌നതഃ കുത്ര കാര്യോമയായജ്ഞഃസ്ഥലംതദ്വാച്യതാമിഹ മഹിമാശുകശാസ്ത്രസ്യവക്തവ്യോവേദപാരഗൈഃ കിയദ്ഭിര്‍ദിവസൈഃ ശ്രാവ്യാ ശ്രീമദ്ഭാഗവതീകഥാ കോവിധിസ്തത്ര കര്‍ത്തവ്യോമമേദം ബ്രൂവതാമിതേഃ നാരദന്‍ പറഞ്ഞു: ഭക്തിജ്ഞാനവൈരാഗ്യങ്ങളെ നിലനിര്‍ത്താനായി ഞാന്‍ ശുഷ്‌കാന്തിയോടെ ശുകശാസ്ത്ര കഥകൊണ്ട് ജ്ഞാനയജ്ഞം ചെയ്യുന്നതാണ്. പക്ഷേ എവിടെയാണ് യജ്ഞം ചെയ്യേണ്ടത്? സ്ഥലം പറഞ്ഞുതന്നാല്‍കൊള്ളാം. ശുകശാസ്ത്രമായ ഭാഗവതത്തിന്റെ മഹിമയും ഭവാന്മാര്‍ അരുളിചെയ്യണം. ഭാഗവതം എത്ര നാളുകള്‍കൊണ്ട്‌വായിച്ചു കേള്‍ക്കണം? ജ്ഞാനയജ്ഞ വിശാരദന്മാരായ ഹേ സനകാദികളേ, ഭാഗവത ശ്രവണവിധി എങ്ങനെയാണ്? കുമാരാഊചൂ ശൃണു നാരദവക്ഷ്യാമോവിനമ്രായവിവേകിനേ   ഗംഗാദ്വാരസമീപേ തു തടമാനന്ദനാമകം     നാനാഋഷിഗണൈര്‍ജ്ജുഷ്ടം ദേവസിദ്ധനിഷേവിതം […]

The post തൃതീയാദ്ധ്യായം; ഭക്തിപീഡാനിവര്‍ത്തനം appeared first on ജന്മഭൂമി.

Categories: general
Syndicate content

  • See video
  • See video
  • See video
  • See video
  • See video
  • See video
  • See video
  • See video
  • See video
  • See video

User login